'മാസ്റ്റര്‍' പ്രതികൂട്ടില്‍; ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ രംഗദാസ്


ചെന്നൈ: (https://ift.tt/3s7cBUn) മാസ്റ്റര്‍ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. വിജയ് നായകനായി എത്തുന്ന ചിത്രത്തിനെതിരെ മോഷണാരോപണവുമായി കെ രംഗദാസ് എന്ന വ്യക്തിയാണ് രംഗത്ത് എത്തിയത്. കോവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആണ് 'മാസ്റ്റര്‍'. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കോവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. 

News, Entertainment, Cinema, Film, Vijay, Actor, Cine Actor, National, India, Chennai, Vijay’s Master runs into plagiarism trouble


ജനുവരി13ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് ആരോപണവുമായി രംഗദാസ് എത്തിയിരിക്കുന്നത്. തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. 

വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഇയാള്‍ അറിയിച്ചു. 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട് ചെയ്യുന്നു. 

വിജയ് യുടെ 'സര്‍കാ'രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു.

Keywords: News, Entertainment, Cinema, Film, Vijay, Actor, Cine Actor, National, India, Chennai, Vijay’s Master runs into plagiarism trouble

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?