വനിതാ സംരംഭക പിഞ്ചുകുഞ്ഞിനെ കയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; മരണത്തില്‍ പൊലീസ് അന്വേഷണം

ഹോങ് കോംഗ്: (www.kvartha.com 12.01.2021) ഹോങ് കോംഗിലെ വ്യാപാര പ്രമുഖ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൈയ്യിലെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹോങ് കോംഗിലെ പ്രമുഖ വനിതാ ബിസിനസ് ടൈക്കൂണ്‍ ലുവോ ലില്‍ (34) ആണ് മരിച്ചത്. ഇരുവരെയും ലുവോയുടെ അപാര്‍ട്ട്‌മെന്റിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയകരമായ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു. 28-ാം വയസില്‍ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് സംരംഭക എന്ന നിലയില്‍ അമേരിക്കയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും പിന്തുണ ലഭിച്ചിരുന്നു. ലുവോയുടെ ആത്മഹത്യ ഞെട്ടലോടെയാണ് ബിസിനസ് ലോകം നിരീക്ഷിക്കുന്നത്. ലുവോയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവശേഷമുള്ള വിഷാദമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. 

Hong Kong, News, World, Death, Suicide, Woman, Child, Police, Female tycoon who rubbed shoulders with Hillary Clinton ‘jumps’ to her death with her baby daughter in her arms

Keywords: Hong Kong, News, World, Death, Suicide, Woman, Child, Police, Female tycoon who rubbed shoulders with Hillary Clinton ‘jumps’ to her death with her baby daughter in her arms


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?