കൊരിയര്‍ സെര്‍വീസ് വഴി ഒരു കോടിയിലേറെ രൂപയുടെ ലഹരിവസ്തുക്കള്‍ കടത്തിയ കേസിലെ പ്രധാനി തിരച്ചില്‍ നോടിസില്‍ കുടുങ്ങി; മലയാളിയെ ചെന്നൈയിലെ ഫ്‌ലാറ്റ് വളഞ്ഞ് പിടികൂടി
കൊല്ലം: (https://ift.tt/2Mj8C6H) കൊരിയര്‍ സെര്‍വീസ് വഴി ഒരു കോടിയിലേറെ രൂപയുടെ ലഹരിവസ്തുക്കള്‍ കടത്തിയ കേസിലെ പ്രധാനി തിരച്ചില്‍ നോടിസില്‍ കുടുങ്ങി. തിരച്ചില്‍ നോടിസിറക്കി രണ്ടാം നാളാണ് കേസിലെ നാലാം പ്രതി കുണ്ടറ കാഞ്ഞിരകോട് കളപൊയ്ക വീട്ടില്‍ ബ്ലസന്‍ ബാബു(32) നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.
ചെന്നൈയിലെ ഫ്‌ലാറ്റ് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ബ്ലസന്‍ ചെന്നൈയിലെ ഫ്‌ലാറ്റില്‍ ഒളിവില്‍ താമസിക്കുന്നതായി അസിസ്റ്റന്റ് എക്സൈസ് കമിഷണര്‍ ബി സുരേഷിനു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വിവരം നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയെ അറിയിക്കുകയായിരുന്നു. ബ്ലസനെ പിടികൂടുമ്പോള്‍ 10 ഗ്രാം ലഹരിവസ്തുവും കണ്ടെടുത്തു.
ഒരു വര്‍ഷമായി ചെന്നൈ കേന്ദ്രീകരിച്ചു കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ബ്ലസനെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളുടെ അകൗണ്ടില്‍ ഒരു കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. മൂന്നാം പ്രതി ചിറയിന്‍കീഴ് കീഴാറ്റിങ്ങല്‍ പുലിക്കുന്നത്തു വീട്ടില്‍ വൈശാഖ് (24) ഒളിവിലാണ്.
ലഹരിമരുന്നുമായി കൊല്ലം ആശ്രാമം കാവടിപ്പുറം നഗര്‍ 26 പുത്തന്‍ കണ്ടത്തില്‍ ദീപ(25) മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ആശ്രാമം മൈതാനത്തുനിന്നു പിടിയിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കൊറ്റങ്കര തട്ടാര്‍ക്കോണം അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫും (അമല്‍ 26) പിടിയിലായിരുന്നു. എക്‌സൈസ് സംഘം കോടതി അനുമതിയോടെ ചെന്നൈയിലെത്തി ബ്ലസനെ അറസ്റ്റ് ചെയ്ത് കൊല്ലത്തെത്തിക്കുമെന്ന് അസി. എക്സൈസ് കമിഷണര്‍ ബി സുരേഷ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment