ഓപറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തി വെച്ചു; റോഡ് ഗതാഗത നിയമ ലംഘനങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ നിര്‍ദ്ദേശം


തിരുവനന്തപുരം: (https://ift.tt/395PaTW) സംസ്ഥാനത്ത് 'ഓപറേഷന്‍ സ്‌ക്രീന്‍' എന്ന പേരില്‍ വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ടനുകളും കണ്ടെത്താന്‍ മാത്രമായുള്ള പരിശോധനകള്‍ മോടോര്‍വാഹന വകുപ്പ് നിര്‍ത്തി. പകരം പൊതുവില്‍ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണ് ട്രാന്‍സ്‌പോര്‍ട് കമിഷണറുടെ നിര്‍ദേശം. 'റോഡ് സുരക്ഷാ മാസം' എന്ന പ്രത്യേക പേരില്‍ പരിശോധനകള്‍ക്കും പ്രചാരണങ്ങള്‍ക്കും അടുത്ത ദിവസം തുടക്കമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

News, Kerala, State, Thiruvananthapuram, Transport, Traffic, Traffic Law, Vehicles, Road, Operation screen stopped; Proposal to pay attention to road traffic violations


ഉദ്യോഗസ്ഥരുള്‍പ്പടുന്ന വാട്‌സ്ആപ് ഗ്രൂപിലാണ് ഓപറേഷന്‍ സ്‌ക്രീന്‍ നിര്‍ത്താന്‍ ട്രാന്‍സ്‌പോര്‍ട് കമിഷണര്‍ നിര്‍ദേശം നല്‍കിയത്. കോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ഓപറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ കര്‍ശന നടപടി തുടങ്ങിയത്. അഞ്ച് ദിവസത്തിനിടെ അയ്യായിരത്തോളം വാഹനങ്ങള്‍ക്ക് പിഴയിട്ടിരുന്നു. ഓപറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ലാസുകളിലെ സ്റ്റികറുകള്‍ക്കും കര്‍ടനുകള്‍ക്കുമെതിരെ നടപടി തുടരും.

Keywords: News, Kerala, State, Thiruvananthapuram, Transport, Traffic, Traffic Law, Vehicles, Road, Operation screen stopped; Proposal to pay attention to road traffic violations

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?