എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍
കൊച്ചി: (www.kvartha.com 28.01.2021) എറണാകുളം പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മനശ്ശേരി സ്വദേശി ബിനോയി ആണ് അറസ്റ്റിലായത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തായ ജോബിയെ ഇയാള്‍ തീകൊളുത്തിക്കൊന്നു എന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച കൊച്ചി പുല്ലേപ്പടിയിലാണ് ഒരു പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തല ട്രാക്കിലേക്ക് വെച്ച നിലയിലായിരുന്നു. സമീപത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തിയിരുന്നു.
Keywords: Kochi, News, Kerala, Arrest, Arrested, Body Found, Police, Incident of body found burnt in Ernakulam; One arrested
Powered by Info News For You

Comments
Post a Comment