ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയെയും കൂട്ടി വീട്ടിലേക്ക് വരുന്നവഴി കാറിന് പിന്നില്‍ ബസിടിച്ച് റിട. അധ്യാപിക മരിച്ചു
കോഴിക്കോട്: (https://ift.tt/35fxvqo) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയെയും കൂട്ടി വീട്ടിലേക്ക് വരുന്നവഴി കാറിന് പിന്നില്‍ ബസിടിച്ച് റിട. അധ്യാപിക മരിച്ചു. തട്ടോളിക്കര യുപി സ്‌കൂള്‍ റിടയേര്‍ഡ് അധ്യാപിക കണ്ണൂക്കര-ഒഞ്ചിയം റോഡില്‍ സായി ശ്രീയില്‍ പ്രസന്നയാണ് (58) മരിച്ചത്. ദേശീയപാതയില്‍ വടകര മടപ്പള്ളിയില്‍ ബുധനാഴ്ച രാത്രിയായാരുന്നു അപകടം. മടപ്പള്ളി കോളജ് ഭാഗത്തേക്കു തിരിയുന്നതിനിടയില്‍ പിന്നില്‍ നിന്നെത്തിയ ദീര്‍ഘദൂര സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മ ഭാര്‍ഗവിയെ കൂട്ടി കാറില്‍ വീട്ടിലേക്കു വരികയായിരുന്നു ഇവര്‍. പരിക്കേറ്റ പ്രസന്നയെ ഉടന്‍ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഭാര്‍ഗവിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതനായ പ്രേംകുമാറാണ് പ്രസന്നയുടെ ഭര്‍ത്താവ്. ഏകമകള്‍ ഡോ.സായി ലക്ഷ്മി.
Powered by Info News For You

Comments
Post a Comment