ബൈക് മോഷ്ടിക്കുന്ന ദൃശ്യം സി സി ടി വി ക്യാമറയില്‍; നാണക്കേട് ഭയന്ന് വാഹനം തിരിച്ചെത്തിച്ച് അജ്ഞാതനായ കള്ളന്‍ മുങ്ങി

ചങ്ങരംകുളം : (www.kvartha.com 08.01.2021) ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യം സി സി ടി വി ക്യാമറയില്‍ കുടുങ്ങി. നാടെങ്ങും മോഷണ വാര്‍ത്ത പരന്നതോടെ നാണക്കേട് ഭയന്ന് ബൈക് തിരിച്ചെത്തിച്ച് അജ്ഞാതനായ മോഷ്ടാവ് മുങ്ങി. ചങ്ങരംകുളം ചിയ്യാനൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം.

ചിയ്യാനൂര്‍ പാടത്തെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള വര്‍ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി പള്ളിക്കര സ്വദേശി ബൈക് നല്‍കിയിരുന്നു. പിന്നീട് വര്‍ക് ഷോപ്പ് ഉടമ പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ വര്‍ക് ഷോപ്പില്‍ ബൈക് കാണാനില്ല. തുടര്‍ന്ന് സമീപത്തെ സ്ഥാപനത്തില്‍നിന്ന് ലഭിച്ച സി സി ടി വി ദൃശ്യം സഹിതം ബൈക് ഉടമയും വര്‍ക് ഷോപ്പ് ഉടമയും ചങ്ങരംകുളം പൊലീസിന് പരാതി നല്‍കി.Bike stealing scene on CCTV camera; Fearing embarrassment, the vehicle was returned and an unidentified thief passed, Local News, News, Theft, Bike, Police, Complaint, CCTV, Kerala

സംഭവദൃശ്യം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ മോഷ്ടാവ് വ്യാഴാഴ്ച രാവിലെ ബൈക്ക് എത്തിച്ച് സമീപത്തെ മരുന്നുകടയില്‍ താക്കോല്‍ ഏല്‍പിച്ച് ഉടമ വന്ന് വാങ്ങുമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു. പിന്നീട് ചിറവല്ലൂരില്‍ നിന്ന് വര്‍ക് ഷോപ്പ് ഉടമയ്ക്ക് വിളിച്ച് ബൈക്ക് തിരിച്ചേല്പിച്ചിട്ടുണ്ടെന്നും അബദ്ധം പറ്റിയതാണെന്നും പറഞ്ഞു.

ഇയാള്‍ വാടകയ്ക്ക് വിളിച്ച ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ഫോണില്‍നിന്നാണ് വര്‍ക് ഷോപ്പ് ഉടമയ്ക്ക് കോള്‍ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ മനസ്സിലായി. മോഷ്ടാവിനെ തിരിച്ചറിഞ്ഞില്ലെങ്കിലും നഷ്ടപ്പെട്ട ബൈക്ക് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് വര്‍ക് ഷോപ്പ് ഉടമയും ബൈക് ഉടമയും.

Keywords: Bike stealing scene on CCTV camera; Fearing embarrassment, the vehicle was returned and an unidentified thief passed, Local News, News, Theft, Bike, Police, Complaint, CCTV, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?