വിലേജ് കുകിങ് ചാനലിന്റെ ഭാഗമായി കൂണ്‍ ബിരിയാണി രുചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി; കൂടെ കൂടി സാലഡും തയ്യാറാക്കി, വിഡിയോ


ന്യൂഡെല്‍ഹി: (https://ift.tt/39uyPIt) വിലേജ് കുകിങ് ചാനലിന്റെ ഭാഗമായി കൂണ്‍ ബിരിയാണി രുചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രശസ്തമായ യുട്യൂബ് പാചക ചാനലായ വിലേജ് കുകിങ്  വെള്ളിയാഴ്ച പുറത്തിറക്കിയ വിഡിയോയിലാണ് അതിഥിയായി രാഹുല്‍ ഗാന്ധിയെത്തുന്നത്. പാചകം ചെയ്യുന്ന സംഘത്തോടു സംസാരിച്ചു കൊണ്ട് രാഹുല്‍ ബിരിയാണിക്കൊപ്പം കൂട്ടാന്‍ സാലഡ് തയാറാക്കുകയും ചെയ്യുന്നുണ്ട് വിഡിയോയില്‍. സവാളയും തൈരും ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ വിഡിയോയില്‍ രാഹുല്‍ പരിചയപ്പെടുത്തുന്നുണ്ട്. 

News, National, India, New Delhi, Congress, Rahul Gandhi, Video, Food, Rahul Gandhi enjoyed biriyani, village cooking channel viral video


ചാനല്‍ ഉടമകളുമായി സംസാരിച്ചുകൊണ്ട് അവരുടെ ആഗ്രഹങ്ങളും ചോദിച്ചറിയുന്നുണ്ട്. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവര്‍ രാഹുല്‍ ഗാന്ധിയോടു പറഞ്ഞു. ഇവര്‍ക്കായുള്ള സഹായങ്ങള്‍ നല്‍കാമെന്നും രാഹുല്‍ വാക്കുനല്‍കി. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുല്‍ പറഞ്ഞു നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുല്‍ പ്രതികരിച്ചു.

 

 Keywords: News, National, India, New Delhi, Congress, Rahul Gandhi, Video, Food, Rahul Gandhi enjoyed biriyani, village cooking channel viral video


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?