യുഎസിലെ സ്റ്റാച്യു ഓഫ് ലിബര്‍ടി സന്ദര്‍ശിക്കുന്നതിലും കൂടുതല്‍ ആളുകള്‍ ഏകതാ പ്രതിമ കാണാന്‍ എത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി


അഹമ്മദാബാദ്: (https://ift.tt/39JrMKT) യുഎസിലെ സ്റ്റാച്യു ഓഫ് ലിബര്‍ടി സന്ദര്‍ശിക്കുന്നതിലും കൂടുതല്‍ ആളുകള്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണാന്‍ എത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിന്‍ സര്‍വീസുകള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ യാത്ര സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി  സന്ദര്‍ശിക്കാന്‍ സാധിക്കും. കേവാദിയ വലിയ ഉദാഹരണമാണ് എങ്ങനെ വളരെ ആസൂത്രിതമായി പ്രകൃതിക്ക് കോട്ടം വരാതെ പ്രകൃതി സംരക്ഷണവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താം എന്നതിന്. പുതിയ റെയില്‍ ഗതാഗത സംവിധാനം വലിയ രീതിയില്‍ കേവാദിയയിലെ തൊഴില്‍ സാധ്യതകളും, സ്വയം തൊഴില്‍ സാധ്യതകളും കൂട്ടും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

News, National, India, Ahmedabad, Prime Minister, Narendra Modi, Railway, Technology, Business, Finance, Inauguration, Statue Of Unity Gets More Tourists Than Statue Of Liberty: PM Modi


കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും പുതിയ റെയില്‍വേ സംവിധാനം ഗുണകരമാവും. ഗുജറാത്തിലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന് കേവാദിയ. ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണെന്നും അദ്ദേഹം പറയുന്നു.

പ്രതിമ ഉദ്ഘാടനം ചെയ്ത് രണ്ടു വര്‍ഷത്തിനകം 50 ലക്ഷത്തോളം സന്ദര്‍ശകരാണ് ഇവിടെയെത്തിയത്. സഞ്ചാരികള്‍ക്കൊപ്പം നാട്ടുകാര്‍ക്കും പുതിയ റെയില്‍വേ സംവിധാനം ഉപകാരപ്പെടുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Keywords: News, National, India, Ahmedabad, Prime Minister, Narendra Modi, Railway, Technology, Business, Finance,  Inauguration, Statue Of Unity Gets More Tourists Than Statue Of Liberty: PM Modi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?