എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ചങ്ങനാശേരി: (www.kvartha.com 08.01.2021) എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തൃക്കൊടിത്താനം സന്തോഷ് നഗര്‍ പാറയില്‍ അജേഷ് (26), തൃക്കൊടിത്താനം പൊട്ടശേരി തൈപ്പറമ്പില്‍ അന്‍സില്‍ (19) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച തൃക്കൊടിത്താനം കടുത്താല്‍ പറമ്പ് ഭാഗത്താണ് സംഭവം. 

കൂട്ടുകാര്‍ക്കൊപ്പം കളി കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴാണ് പൊട്ടശേരി സ്വദേശിയായ കുട്ടിക്ക് വെടിയേറ്റത്. ഇടതു തോളിന് താഴെ നെഞ്ചിന്റെ വശത്ത് പെല്ലറ്റ് (എയര്‍ഗണ്ണിലെ തിര) തുളഞ്ഞു കയറി. വിദ്യാര്‍ഥി തന്നെയാണ് പെല്ലറ്റ് എടുത്തു കളഞ്ഞത്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. 

തോക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞ പ്രതികളെ തൃക്കൊടിത്താനം സിഐ എ അജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. വിജനമായ പ്രദേശത്ത് പക്ഷികളെ വെടിവയ്ക്കാന്‍ വന്നതാണെന്നാണ് പ്രതികള്‍ പൊലീസിനോടു പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

News, Kerala, Shot, Injured, Student, Crime, Police, Arrest, Arrested, hospital, Treatment, Police, Student gets shot with air gun, injured; Two arrested

Keywords: News, Kerala, Shot, Injured, Student, Crime, Police, Arrest, Arrested, hospital, Treatment, Police, Student gets shot with air gun, injured; Two arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?