റിപബ്ലിക്ദിന പരേഡ്; മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിന്

ന്യൂഡെല്‍ഹി: (www.kvartha.com 29.01.2021) റിപബ്ലിക്ദിന പരേഡിലെ ഏറ്റവും മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിന്. 'അയോധ്യ: ഉത്തര്‍പ്രദേശിന്റെ സാംസ്‌കാരികപൈതൃകം' എന്ന വിഷയത്തിലാണു യുപി ദൃശ്യം തയാറാക്കിയത്. ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മുന്നില്‍ വാത്മീകി മഹര്‍ഷിയും പിന്നില്‍ രാമക്ഷേത്രവും എ്ന്ന മാതൃകയാണ് യുപി അവതരിപ്പിച്ചത്.

റിപബ്ലിക് ദിന പരേഡില്‍ ഇതാദ്യമായാണ് വിവാദ വിഷയമായ അയോധ്യ നിശ്ചല ദൃശ്യമായി അവതരിപ്പിക്കപ്പെടുന്നത്. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന് തറക്കെല്ലിട്ടത്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നു 17 ദൃശ്യങ്ങളും വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവയില്‍നിന്ന് ഒന്‍പതും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ആറും ഉള്‍പ്പെടെ 32 നിശ്ചലദൃശ്യങ്ങളാണ് ഇക്കുറി പരേഡില്‍ പങ്കെടുത്തത്.

New Delhi, News, National, Republic Day, Winner, Award, c

Keywords: New Delhi, News, National, Republic Day, Winner, Award, Republic Day parade: Uttar Pradesh wins best tableau award


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?