ബാര്‍ കോഴ കേസ്; ബിജു രമേശിനെതിരെ തുടര്‍നടപടി ആകാമെന്ന് ഹൈകോടതി
കൊച്ചി: (https://ift.tt/39JrMKT) ബാര്‍ കോഴ കേസില്‍ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തില്‍ വ്യവസായി ബിജു രമേശിനെതിരെ തുടര്‍ നടപടി ആകാം എന്ന് ഹൈകോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്രേട്ടിനു ഹൈകോടതി നിര്‍ദ്ദേശം നല്‍കി.
രഹസ്യ മൊഴി നല്‍കിയപ്പോള്‍ ആയിരുന്നു എഡിറ്റഡ് സിഡി മജിസ്‌ട്രേറ്റിന് കൈമാറിയത്. തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരന്‍ ആണ് കേസിലെ ഹര്‍ജിക്കാരന്‍.
Powered by Info News For You

Comments
Post a Comment