മലപ്പുറം നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി

മലപ്പുറം: (https://ift.tt/2XHHkcE) മലപ്പുറം നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. മയക്കുമരുന്നായ എം ഡി എം എയുടെ 232 പാകറ്റുകളും എട്ട് എല്‍ എസ് ഡി സ്റ്റാമ്പുകളും 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ആന്റി നാര്‍കോടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എസ് കലാമുദ്ദീനും സംഘവുമാണ് പിടികൂടിയത്.

എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാറില്‍ കടത്തുകയായിരുന്ന 138 പാക്കറ്റ് എം ഡി എം എയുമായി മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി മൊടയന്‍ കാടന്‍ വീട്ടില്‍ സല്‍മാന്‍ ഫാരിസ് (24) ആണ് പിടിയിലായത്. 

News, Kerala, State, Malappuram, Arrest, Youth, Excise, Seized, Top-Headlines, Large stock of drugs was seized during a search in Malappuram town

തുടരന്വേഷണം നടത്തിയതില്‍ ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് നൗശീന്‍ (23) എന്നയാളെ കൂട്ടിലങ്ങാടി കൊളപ്പറമ്പില്‍ വെച്ച് 94 പാകറ്റ് എം ഡി എം എയും എട്ട് എല്‍ എസ് ഡി സ്റ്റാമ്പുകള്‍, 11 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായും അറസ്റ്റ് ചെയ്തു.

Keywords: News, Kerala, State, Malappuram, Arrest, Youth, Excise, Seized, Top-Headlines, Large stock of drugs was seized during a search in Malappuram town

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?