ഗോനിയമം: കര്‍ണാടകയില്‍ ബീഫ് വില്‍പനക്കെതിരെ ആദ്യ കേസ്

മംഗളൂരു: (https://ift.tt/3iS59sd) കര്‍ണാടകയിലെ ബി ജെ പി സര്‍കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന ഗോവധനിരോധ നിയമപ്രകാരം കുറ്റകരമായ ബീഫ് വില്‍പന നടത്തിയതിന് ആദ്യ കേസ് വിജയപുരയില്‍ റജിസ്റ്റര്‍ ചെയ്തു. റയില്‍വേ ട്രാകിനടുത്ത സ്വകാര്യ ഷെഡില്‍ വില്‍ക്കുകയായിരുന്ന സിഖന്തന്‍ദര്‍ സാബ് രാജാസാബിനെതിരെ (35)യാണ് വിജയപുര എളഗുര്‍ പൊലീസ് കേസെടുത്തത്.

Mangalore, News, Karnataka, Cow, Police, BJP, Case,police-station, Lorry, Attack, Vehicle, Political party, Karnataka man held for selling beef, first arrest under new anti-cattle law.

ഓര്‍ഡിനന്‍സ് ലംഘിക്കുന്നവരെ പിടികൂടാന്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രൂപവല്‍കരിച്ച പ്രത്യേക സംഘങ്ങളില്‍ ഉള്‍പെട്ട സബ് ഇന്‍സ്‌പെക്ടര്‍ രേണുക ജകനൂറിന്റെ നേതൃത്വത്തിലുള്ള ടീമാണ് അറുത്ത മാംസം ആവശ്യക്കാര്‍ക്ക് വെട്ടിവില്‍ക്കുന്നതിനിടെ പിടികൂടിയത്.

ഈ മാസം അഞ്ചിന് പ്രാബല്യത്തില്‍ വന്നശേഷം ലോറികളില്‍ അനധികൃതമായി 15-ഓളം കാലികളെ കടത്തിയ ആബിദലി, ശാന്‍ എന്നിവരെ പൊലീസ് ഈ മാസം എട്ടിന് ശൃംഗേരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ദാവണ്‍ഗരെയില്‍ നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന ലോറി സംഘ്പരിവാര്‍ സംഘം തടഞ്ഞ് ലോറിയിലുണ്ടായിരുന്നവരെ അക്രമിക്കുകയായിരുന്നു. വാഹനങ്ങള്‍ ഓടിച്ച ആബിദലിയും ശാനും ഒഴികെയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അക്രമത്തില്‍ കൈയൊടിഞ്ഞ ആബിദും ശാനും നല്‍കിയ പരാതിയിലും കാലിക്കടത്തിനെതിരെയും കേസെടുത്തെങ്കിലും പുതിയ നിയമം ചുമത്താന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ശൃംഗേരി പൊലീസ് ഇതുവരെ സന്നദ്ധമായിട്ടില്ല.

ഏഴുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഗോവധ നിരോധ നിയമം - 2020. നിയമസഭയില്‍ ബി ജെ പി ഭൂരിപക്ഷം ഉപയോഗിച്ച് ചര്‍ച്ചയില്ലാതെ പസാക്കിയ ബന്ധപ്പെട്ട ബില്‍ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പാര്‍ടിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വെക്കാതെ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.


Keywords: Mangalore, News, Karnataka, Cow, Police, BJP, Case,police-station, Lorry, Attack, Vehicle, Political party, Karnataka man held for selling beef, first arrest under new anti-cattle law.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?