കോവിഡ് ആശങ്കകള്‍ക്കിടയിലും രാജ്യം റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com 26.01.2021) കോവിഡ് ആശങ്കകള്‍ക്കിടയിലും രാജ്യം ചൊവ്വാഴ്ച 72-ാം റിപബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. രാവിലെ 9.30 മണിയോടെയാണ് പ്രൗഡിയോടെ ആഘോഷങ്ങളുടെ തുടക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്. കര്‍ഷകര്‍ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികള്‍ നടക്കുക.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിപബ്ലിക് ദിന പരേഡില്‍ രാജ്യത്തെ സൈനീക ശക്തിയും പൈതൃകവും വിളംബരം ചെയ്യുന്ന പരിപാടികളാണ് അരങ്ങേറുക. രാവിലെ 9:35 മണിക്ക് വാര്‍ മെമ്മോറിയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിക്കും. രാജ്പഥിലെ വേദിയില്‍ രാഷ്ട്രപതി പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.
Keywords: New Delhi, news, National, Top-Headlines, COVID-19, Republic day celebrations, Despite Covid concerns, the country will celebrate Republic Day today
Powered by Info News For You

Comments
Post a Comment