വാക്കുതര്‍ക്കം: പോത്തന്‍കോട് ഒരാള്‍ വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: (www.kvartha.com 05.01.2021) പോത്തന്‍കോട് വാക്കു തര്‍ക്കത്തിനിടെ ഒരാള്‍ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെ പോത്തന്‍കോട് വച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്. സുഹൃത്തായ അനിലാണ് വെട്ടിയതെന്ന് രാധാകൃഷ്ണന്‍ മരണമൊഴി നല്‍കി.  

കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരന്‍ പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Thiruvananthapuram, News, Kerala, Crime, Death, Killed, Police, Accused, Dispute: One killed in Pothencode

Keywords: Thiruvananthapuram, News, Kerala, Crime, Death, Killed, Police, Accused, Dispute: One killed in Pothencode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?