ഏപ്രില്‍ ഒന്ന് മുതല്‍ ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ചേര്‍ക്കേണ്ടി വരും; കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണമേഖല


തിരുവനന്തപുരം: (https://ift.tt/2MCuoTj) കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണമേഖല. ഏപ്രില്‍ 1ന് മുമ്പ് പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ചേര്‍ക്കേണ്ടി വരും. ചെക്ക് ഉപയോഗിക്കാനാകില്ല. 

കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി വരുന്ന ഏപ്രില്‍ 1ന് നിലവില്‍ വരുമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിയമഭേദഗതി നിലവില്‍ വരുന്നതോടെ പേരിനൊപ്പം ഇനി ബാങ്ക് എന്ന് ഉപയോഗിക്കാനാകില്ല. സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പുമുണ്ടാക്കും. ചെക്ക് ഉപയോഗിക്കാനാകില്ലെന്നതും തിരിച്ചടിയാണ്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം ഭരണസമിതികളിലും മാറ്റം അനിവാര്യമാകും. 

News, Kerala, State, Thiruvananthapuram, Bank, Banking, Name, Technology, Business, Finance, Reserve Bank, 'Bank' will no longer be used with the name from April 1; The co-operative sector in the state is of grave concern


പ്രതിസന്ധി മുന്നില്‍ കണ്ട് സംസ്ഥാന സര്‍കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കാനൊരുങ്ങുകയാണ്. ബാങ്കിംഗ് നിയമഭേദഗതി പാര്‍ലമെന്റ് പാസാക്കിയതിനാല്‍ ഇനി അത് മറികടക്കുക എളുപ്പമല്ല. സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി നടപടി തീരുമാനിക്കുമെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി.

പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസര്‍വ്വ് ബാങ്കിന് ലഭിക്കുകയാണ്. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്.

Keywords: News, Kerala, State, Thiruvananthapuram, Bank, Banking, Name, Technology, Business, Finance, Reserve Bank, 'Bank' will no longer be used with the name from April 1; The co-operative sector in the state is of grave concern

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?