മുത്തൂറ്റ് ശാഖയിലെ കവര്‍ച്ച; നാല് പേര്‍ പിടിയില്‍
ചെന്നൈ: (https://ift.tt/3o9mYUx) തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. ഹൈദ്രാബാദില്‍ നിന്നാണ് സംഘം പിടിയിലായതെന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് മുത്തൂറ്റ് ശാഖയില്‍ എത്തി തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവര്‍ന്നത്. 96000 രൂപയും മോഷ്ടിച്ചിരുന്നു.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഊര്‍ജ്ജിത അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നത്. പ്രതികള്‍ സംസ്ഥാന അതിര്‍ത്തി കടന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് നേരത്തെ തന്നെ കിട്ടിയിരുന്നു എന്നാണ് വിവരം.
രാവിലെ ഓഫീസ് തുറക്കുന്ന സമയത്തായിരുന്ന കൊള്ളസംഘം തോക്കുമായി എത്തിയത്. ഭീഷണിപ്പെടുത്തിയ സംഘം മാനേജരെ കെട്ടിയിട്ട് മര്‍ദിച്ചതായും പറയുന്നു. ജീവനക്കാര്‍ക്കും മര്‍ദനമേറ്റിരുന്നു.
Keywords: News, National, India, Chennai, Robbery, Theft, Accused, Arrested, Police, Case, Finance, Attack, CCTV, Robbery at Muthoot branch; Four arrested
Powered by Info News For You

Comments
Post a Comment