തോമസ് ഐസക് അവതരിപ്പിച്ചത് ധനമന്ത്രിയ്ക്കു പോലും ആത്മവിശ്വാസമില്ലാത്ത ബജറ്റ്: ജി ദേവരാജന്‍

കൊല്ലം: (www.kvartha.com 17.01.2021) 2020-21 ലെ സാമ്പത്തിക സര്‍വെ വെളിപ്പെടുത്തിയ പ്രതിസന്ധി കണക്കിലെടുക്കാതെ തയ്യാറാക്കിയ ബജറ്റ്, ധനകാര്യ മന്ത്രിയ്ക്കു പോലും ആത്മവിശ്വാസം നല്‍കാത്ത ഒന്നാണെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഭൂരിപക്ഷവും ഇതുവരെ തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്നിട്ടും യാഥാര്‍ത്ഥ്യബോധമില്ലാതെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

വയനാട് ബ്രാന്‍ഡ് കോഫി, സ്‌പൈസ് പാര്‍ക്ക് തുടങ്ങിയവയ്‌ക്കൊന്നും ഇതുവരെ ഡിപിആര്‍ പോലും തയ്യാറായിട്ടില്ല. കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ് തുടങ്ങിയ പാക്കേജുകളൊക്കെ എട്ടിലെ പശുവായി നില്‍ക്കുകയാണ്. കശുവണ്ടി ഉള്‍പ്പെടെയുള്ള പരമ്പരാഗത മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാനുള്ള ക്രിയാത്മക നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. കശുമാവ് കൃഷിയ്ക്കായി അഞ്ചര കോടി രൂപ നീക്കിവച്ചത് എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. 

Kollam, News, Kerala, Politics, Minister, Budget, Thomas Isac, Finance minister, G Devarajan, Thomas Isac presented a budget that even the finance minister lacked confidence in: G Devarajan

എട്ട് ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്നു പറയുന്നത് യുവാക്കളെ കബളിപ്പിക്കാനാണ്. പി എസ് സി റാങ്ക് ലിസ്റ്റുകള്‍ മരവിപ്പിക്കുകയും പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാക്കുകയും ചെയ്ത സര്‍ക്കാര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറയുന്നത് അപഹാസ്യമാണ്. 

റബറിന്റെ താങ്ങുവില വെറും 170 രൂപയാക്കി മാത്രം ഉയര്‍ത്തിയത് റബര്‍ കര്‍ഷകരോടുള്ള അവഹേളനമാണ്.  കൃഷിക്ക് ചിലവാക്കുന്ന തുക പോലും താങ്ങുവിലയായി ലഭിച്ചില്ലെങ്കില്‍ റബര്‍ കൃഷി കേരളത്തിന് അന്യമാകും. പ്രവാസി പുനരധിവാസത്തിന് സമയബന്ധിതമായ ഒരു ക്രിയാത്മക പദ്ധതിയും പ്രഖ്യാപിക്കാത്ത ബജറ്റ് അത്യന്തം നിരാശാജനകമാണെന്നും ദേവരാജന്‍ പറഞ്ഞു.

Keywords:  Kollam, News, Kerala, Politics, Minister, Budget, Thomas Isac, Finance minister, G Devarajan, Thomas Isac presented a budget that even the finance minister lacked confidence in: G Devarajan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?