ജോലി ചെയ്യുന്ന ബാങ്കില്‍ നിന്ന് പണം മോഷ്ടിച്ച സംഭവം; പ്രവാസി അറസ്റ്റില്‍
ദുബൈ: (www.kvartha.com 23.01.2021) ദുബൈയില്‍ ജോലി ചെയ്യുന്ന ബാങ്കില്‍ നിന്ന് 10,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ പ്രവാസി അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് സംഭവം. ബാങ്കില്‍ പണം കൈകാര്യം ചെയ്തിരുന്ന ജീവനക്കാരി പണം മേശപ്പുറത്ത് വയ്ക്കുകയും മറ്റൊരു ആവശ്യത്തിനായി പുറത്തുപോവുകയും ചെയ്തു. ഈ സമയത്തായിരുന്നു ശുചീകരണ തൊഴിലാളിയായിരുന്ന 32കാരന്‍ പണം മോഷ്ടിച്ചത്.
ജീവനക്കാരി തിരികെ മുറിയിലേക്ക് വന്നപ്പോള്‍ പണം കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം സിസിടിവി പരിശോധിച്ചപ്പോള്‍ ജീവനക്കാരി പുറത്തു പോകുന്ന സമയത്ത് ശുചീകരണ തൊഴിലാളി മുറിയിലുണ്ടായിരുന്നെന്ന് കണ്ടെത്തി.
മേശപ്പുറത്ത് നിന്ന് പണം മോഷ്ടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച പണത്തില്‍ 5000 ദിര്‍ഹം സ്വന്തം നാട്ടിലേക്ക് അയച്ചുവെന്ന് ബാക്കി കൈവശമുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. സംഭവത്തില്‍ പ്രതിക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി ആരംഭിച്ചു.
Keywords: Dubai, News, Gulf, World, Arrest, Arrested, Bank, Robbery, Police, CCTV, Complaint, Incident of stealing money from a working bank; Expatriate arrested
Powered by Info News For You

Comments
Post a Comment