'സ്വേച്ഛാധിപതിയുടെ ആപത്കരമായ ഭരണകാലം അവസാനിക്കുന്നു'; ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി
ടെഹ്‌റാന്‍: (https://ift.tt/3sI2WUw) യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിടവാങ്ങലിനെ 'സ്വേച്ഛാധിപതിയുടെ വിടവാങ്ങലെന്ന്' വിമര്‍ശിച്ച് ഇറാന്‍. പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതിനു മുന്‍പായി ട്രംപ് വൈറ്റ് ഹൗസ് വിടുമ്പോള്‍ 'ഒരു സ്വേച്ഛാധിപതിയുടെ ഭരണകാലം ഇന്ന് അവസാനിക്കുകയാണ്, ആപത്കരമായ ആ ഭരണകാലത്തിന്റെ ഒടുവിലെ ദിവസമാണ് ഇന്ന്' മന്ത്രിസഭയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രതികരിച്ചു.
സ്വന്തം ജനങ്ങള്‍ക്കും ലോകത്തിനും പ്രശ്‌നങ്ങളുണ്ടാകാന്‍ അദ്ദേഹം കാരണക്കാരനായതായി റുഹാനി ആരോപിച്ചു. അനീതിയും അഴിമതിയുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലമത്രയും. തന്റെ ഭരണകാലത്തിലുടനീളം ഇറാനെ പരമാവധി സമ്മര്‍ദത്തിലാക്കുന്ന നീക്കങ്ങളാണ് ട്രംപ് നടത്തിയത്.
2018ല്‍ ഇറാനുമായുള്ള ആണവ ഉടമ്പടിയില്‍നിന്നും പിന്നോട്ടു പോയ ട്രംപ് ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തു. ഇറാന്റെ എണ്ണക്കച്ചവടവും രാജ്യാന്തര വാണിജ്യ ബന്ധങ്ങളും ഉന്നമിട്ടായിരുന്നു യുഎസിന്റെ നീക്കങ്ങള്‍. ഇത് ഇറാനെ സാമ്പത്തിക ഞെരുക്കത്തിലേക്കു തള്ളിവിട്ടിരുന്നു.
2015ല്‍ ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് ലോകരാജ്യങ്ങളുമായി ഇറാന്‍ ആണവ ഉടമ്പടിയിലെത്തുന്നത്. ട്രംപിന്റെ നയങ്ങള്‍ ഇറാനെ 'കൂടുതല്‍ അപകടകാരികളാക്കിയെന്ന്' ബൈഡന്റെ സ്റ്റേറ്റ് സെക്രടറിയായി തിരഞ്ഞെടുത്ത ആന്റണി ബ്ലിങ്കന്‍ നേരത്തേ പ്രതികരിച്ചിരുന്നു. കരാറിലേക്കു തിരികെയെത്താനാണ് യുഎസിനു താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധങ്ങള്‍ ആദ്യം നീക്കണമെന്നാണ് ഇറാന്റെ ആവശ്യം.
Powered by Info News For You

Comments
Post a Comment