കാര്‍ പാര്‍ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ വാഹനത്തിനും ചുമരിനുമിടയില്‍പെട്ട് ഞെരിഞ്ഞമര്‍ന്ന് മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അജ് മാന്‍: (www.kvartha.com 18.01.2021) കാര്‍ പാര്‍ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അജ് മാനിലെ ആശുപത്രി പാര്‍കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു അപകടം. ലിജി (45) ആണ് മരിച്ചത്. ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് ചെന്നതായിരുന്നു ദമ്പതികള്‍. ഇതിനിടെ തങ്ങളുടെ എസ്യുവി പാര്‍ക് ചെയ്യുവാന്‍ ലിജി മുന്നില്‍ നിന്ന് ഭര്‍ത്താവിനെ സഹായിച്ചുകൊണ്ടിരുന്നു. Malayalee house wife has a bad end while helping her husband to park car, Ajman, UAE, News, Accidental Death, Hospital, Treatment, Gulf, World
ഇതിനിടെ ബ്രെയ്ക്കിന് പകരം ഭര്‍ത്താവ് ആക്‌സിലേറ്റര്‍ ചവിട്ടിയതിനാല്‍ എസ്യുവി പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.

ഏറെ വര്‍ഷങ്ങളായി യുഎഇയിലുള്ള ദമ്പതികളുടെ മൂത്തമകന്‍ ഇന്ത്യയില്‍ എഞ്ചിനീയറിങ്ങിനും മകള്‍ ഉമ്മുല്‍ഖുവൈന്‍ സ്‌കൂളിലും പഠിക്കുന്നു. ലിജിയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇത്തരം അപകടങ്ങള്‍ ഇടയ്ക്ക് സംഭവിക്കുന്നതിനാല്‍ വാഹനം പാര്‍ക് ചെയ്യുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

Keywords: Malayalee house wife has a bad end while helping her husband to park car, Ajman, UAE, News, Accidental Death, Hospital, Treatment, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?