കാമുകിയെ കൊന്ന് ശരീരഭാഗങ്ങള്‍ മറവുചെയ്തു; അറുത്തെടുത്ത തല കണ്ടെത്തിയത് ദിവസങ്ങള്‍ക്ക് ശേഷം, ക്രൂര കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍




റാഞ്ചി: (https://ift.tt/39qZbKq) ജാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തലയറുത്ത നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ലഭിച്ചതായി പൊലീസ്. മൃതദേഹത്തിന് തല ഉണ്ടായിരുന്നില്ല. കൊലപാതകത്തിന്റെ മുഖ്യപ്രതിയായ ഷെയ്ഖ് ബിലാന്റെ ഭൂമിയില്‍ നിന്ന് ജനുവരി മൂന്നിനാണ് ഛേദിക്കപ്പെട്ട തല കണ്ടെത്തിയത്. സംഭവത്തിന്‍ പിന്നാലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ ഹേമന്ത് സോറന്‍ സര്‍കാര്‍ പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു.

കൊല്ലപ്പെട്ട സൂഫിയയും ബിലാലും പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ലിവ് ഇന്‍ റിലേഷനിലായിരുന്നു. സൂഫിയയുമായി ബന്ധം ആരംഭിക്കുന്നതിന് മുമ്പ് ബിലാല്‍ വിവാഹിതനായിരുന്നു. സൂഫിയയും നേരത്തേ വിവാഹം ചെയ്തിരുന്നുവെങ്കിലും ഇരുവരും അധികം വൈകാതെ വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് ബിലാലുമായി സൗഹൃദം ആരംഭിക്കുന്നത്. ഇരുവരും ഒരുമിച്ച് ജീവിതം ആരംഭിച്ചു. ഒരുതവണ ബിലാലില്‍ നിന്ന് മര്‍ദനം നേരിട്ട സൂഫിയ പിതോറിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബിലാലില്‍ നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെടുക്കുകയും കേസില്‍ ജയിലില്‍ ആകുകയും ചെയ്തിരുന്നു.

News, National, India, Crime, Police, Killed, Accused, Love, Jharkhand Police finds body Part of woman found killed days ago in Ormanjhi


ഇതിനെ തുടര്‍ന്ന് ബിലാല്‍ സൂഫിയയെ കൊല്ലാന്‍ ആദ്യ ഭാര്യയുമൊത്ത് പദ്ധതിയിട്ടു. കൊലപാതകത്തില്‍ ബിലാലിന്റെ ആദ്യ ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നാണ് കൊലപാതകത്തിന് പിന്നിലെ കാരണവും സൂഫിയയുടെ തലയറുത്തെടുത്ത് മറവുചെയ്ത സ്ഥലവും ലഭിച്ചത്.

റാഞ്ചിയിലെ ഓര്‍മാഞ്ജി ഭാഗത്തുനിന്ന് കൊല്ലപ്പെട്ട നിലയില്‍ സത്രീയുടെ മൃതദേഹം കണ്ടെത്തിയത്. റാഞ്ചിയിലെ തന്നെ ചാന്ദ്‌വെയിലെ റെയില്‍വെ ട്രാകിന് സമീപത്തെ പാടത്ത് മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

Keywords: News, National, India, Crime, Police, Killed, Accused, Love, Jharkhand Police finds body Part of woman found killed days ago in Ormanjhi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?