കിരീട നേട്ടത്തിന് അയല്‍ക്കാര്‍ ഒരുക്കിയ സ്വീകരണത്തിന്റെ കേക് മുറിക്കാന്‍ വിസമ്മതിച്ച് അജിന്‍ക്യ രഹാനെ; സംഭവം ഇങ്ങനെ
മുംബൈ: (https://ift.tt/395PaTW) ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ കിരീട നേട്ടത്തിന് അയല്‍ക്കാര്‍ ഒരുക്കിയ സ്വീകരണത്തിന്റെ കേക് മുറിക്കാന്‍ വിസമ്മതിച്ച് അജിന്‍ക്യ രഹാനെ. മുംബൈയിലെ വീട്ടിലേക്ക് താരമെത്തുമ്പോഴേക്കും അയല്‍ക്കാര്‍ കൊണ്ടുവന്ന കേക് കട് ചെയ്യാന്‍ തയാറാവാത്തതിന് കാരണം മറ്റൊന്നുമല്ല കേകിന് മുകളില്‍ ഒരു കംഗാരുവിന്റെ രൂപം ഉണ്ടായതിനാലാണത്രേ രഹാനെ കേക് കട് ചെയ്യാന്‍ വിസമ്മതിച്ചത്.
കത്തിയെടുത്ത് കേകിന്റെ മുകളില്‍വെച്ച ശേഷം കംഗാരുവിന്റെ രൂപം ശ്രദ്ധയില്‍പെട്ടതോടെ രഹാനെ പിന്‍വാങ്ങുകയായിരുന്നു. ഓസീസ് ക്രികെറ്റ് ടീമിനെ കംഗാരുക്കള്‍ എന്നു വിളിക്കാറുണ്ട്. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗം കൂടിയാണ് കംഗാരു. ഇക്കാരണം കൊണ്ടാണ് കേക് കട് ചെയ്യാന്‍ രഹാനെ വിസമ്മതിച്ചതെന്നാണു വിവരം. എന്തായാലും ഓസ്‌ട്രേലിയയെ അപമാനിക്കുന്ന ഒന്നും ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ച താരത്തെ പിന്തുണച്ചു നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നത്.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു മുന്നില്‍നിന്നു നയിച്ചത്. പരമ്പര പിടിച്ചെടുത്ത് അജിന്‍ക്യ രഹാനെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചു. മത്സര ശേഷം ആഘോഷങ്ങളില്‍ രഹാനെ കാട്ടിയ പക്വതയും ഏറെ കയ്യടി നേടി. നൂറാം മത്സരം കളിച്ച ഓസീസ് താരം നേഥന്‍ ലയണ് ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും ഒപ്പിട്ട ജഴ്‌സി സമ്മാനിച്ചാണ് രഹാനെയും സംഘവും ഓസ്‌ട്രേലിയ വിട്ടത്.
Powered by Info News For You


Comments
Post a Comment