അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ആരിഫ് ഭൂജ്വാലയെ എന്‍സിബി അറസ്റ്റ് ചെയ്തു


മുംബൈ: (https://ift.tt/3sZrQ1W) നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഭൂജ്വാലയെ എന്‍സിബി (നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ)
അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എന്‍സിബി ഇയാളെ അറസറ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസ് ഇയാളെ ചോദ്യംചെയ്തു വരുന്നതായി എന്‍സിബി അറിയിച്ചു.

അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുകളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി തെളിഞ്ഞിരിക്കുകയാണ്. അവസാന അഞ്ച് വര്‍ഷം കൊണ്ട് ആയിരം കോടി രൂപയുടെ സ്വത്തുക്കളാണ് ആരിഫ് സമ്പാദിച്ചത്. ആരിഫിനെ ചോദ്യം ചെയ്യുന്നതിലൂടെ മയക്കുമരുന്ന് റാകറ്റുമായി ബന്ധപ്പെട്ട് നിരവധി ആളുകളുടെ പേര് പുറത്തുവരുമെന്നും അധികൃതര്‍ അറിയിച്ചു.

News, National, India, Mumbai, Drugs, Arrest, Davood Ibrahim, Mumbai: Dongri druglord Arif Bhujwala arrested by NCB from Raigad


ദാവൂദ് ഇബ്രാഹിമും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചിങ്കു പത്താനുമായി ആരിഫിന് ബന്ധമുണ്ടെന്ന് എന്‍സിബി കണ്ടെത്തിയിരുന്നു. സൗത്ത് മുംബൈയിലെ ഡോങ്ക്രിയില്‍ ഇയാള്‍ മയക്കുമരുന്നുകള്‍ നിര്‍മ്മിച്ചിരുന്നതായും തെളിഞ്ഞിരുന്നു. മെഫിഡ്രോണ്‍, മെറ്റാംഫെറ്റാമൈന്‍, എഫിഡ്രൈന്‍ എന്നീ മയക്കുമരുന്നുകളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴേയ്ക്കും ആരിഫ് ഒളിവില്‍ പോകുകയായിരുന്നു.

Keywords: News, National, India, Mumbai, Drugs, Arrest, Davood Ibrahim, Mumbai: Dongri druglord Arif Bhujwala arrested by NCB from Raigad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?