ഗൂഗിള്‍ മാപ് നോക്കി സഞ്ചരിക്കുന്നതിനിടെ കാര്‍ അണക്കെട്ടിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

മുംബൈ: (www.kvartha.com 12.01.2021) ഗൂഗിള്‍ മാപ് നോക്കി സഞ്ചരിക്കുന്നതിനിടെ കാര്‍ അണക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പൂനെ സ്വദേശി സതീഷ് ഗുലെ(34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി മഹാരാഷ്ട്രയിലെ അഹ് മദ് നഗര്‍ ജില്ലയിലെ അകോലെയിലാണ് സംഭവം. 

വ്യാപാരിയായ സതീഷും സുഹൃത്തുക്കളായ ഗുരു ശേഖറും സമീര്‍ രാജുര്‍കറും അകോലയ്ക്കടുത്തുള്ള കല്‍സുബായ് മല കയറാന്‍ പോയതായിരുന്നു. കോട്ടുലില്‍നിന്ന് അകൊലെയിലേക്കുള്ള എളുപ്പവഴിക്കായാണ് ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചത്. മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയില്‍ ആകുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ചവഴിയിലൂടെയായിരുന്നു ഇവര്‍ യാത്ര ചെയ്തത്. എന്നാല്‍ ഇതു സംബന്ധിച്ച ബോര്‍ഡുകളൊന്നും വഴിയില്‍ സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് റിപോര്‍ട്. 

Mumbai, News, National, Youth, Accident, Death, Friends, Car, Car follows Google maps; drowns in dam in Ahmednagar, one dead

Keywords: Mumbai, News, National, Youth, Accident, Death, Friends, Car, Car follows Google maps; drowns in dam in Ahmednagar, one dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?