താമരശ്ശേരി നഗരത്തില്‍ മാലിന്യം തള്ളിയ വ്യക്തിക്കെതിരെ പതിനായിരം രൂപ പിഴയടപ്പിച്ച് പഞ്ചായത്ത്
കോഴിക്കോട്: (https://ift.tt/3sI2WUw) താമരശ്ശേരി നഗരത്തില്‍ മാലിന്യം തള്ളിയ വ്യക്തിക്കെതിരെ പതിനായിരം രൂപ പിഴയടപ്പിച്ച് ഗ്രാമ പഞ്ചായത്ത്. ദേശീയപാതയില്‍ താമരശ്ശേരി നഗരത്തിലെ മിനി സിവില്‍ സ്റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയതിന് വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്തിക്കെതിരെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചത്.
ഇക്കഴിഞ്ഞ 14-ാം തീയതി രാവിലെ ഇദ്ദേഹം നഗരത്തില്‍ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാര്‍ ഇതിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഗ്രാമ പഞ്ചായത്തിന് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് ഹെല്‍ത് ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് 10000 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രടറി കുറ്റക്കാരന് നോടീസ് നല്‍കിയത്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment