ഡാഡ് ജോലി മാത്രം മതിയോ..? വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്ന ദക്ഷിണാഫ്രികന്‍ ക്രികെറ്റ് ബോര്‍ഡ് ഡയറക്ടര്‍ ഗ്രെയിം സ്മിതിനരികെ ഷൂവിന്റെ ലെയ്‌സ് കെട്ടാന്‍ സഹായം തേടിയെത്തുന്ന മകന്‍, വൈറല്‍ വിഡിയോ
ജൊഹനാസ്ബര്‍ഗ്: (https://ift.tt/2Mj8C6H) വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്ന ദക്ഷിണാഫ്രികന്‍ ക്രികെറ്റ് ബോര്‍ഡ് ഡയറക്ടറും മുന്‍ ക്യാപ്റ്റനുമായ ഗ്രെയിം സ്മിതിന് അരികെ, ഷൂവിന്റെ ലെയ്‌സ് കെട്ടാന്‍ സഹായം തേടിയെത്തുന്ന മകന്റെ വിഡിയോ വൈറലാകുന്നു. കയ്യിലൊരു കൊച്ചു ബാറ്റുമായി എത്തിയ മകന്‍ തന്റെ ആവശ്യം ഉന്നയിക്കുകയായിരുന്നു.
പതിവുപോലെ ഷൂ ധരിക്കാന്‍ പിതാവിന്റെ സഹായം തേടിയെത്തിയ മകന്‍, അദ്ദേഹം ഓണ്‍ലൈനില്‍ വാര്‍ത്താ സമ്മേളനം നടത്തുന്ന കാര്യമൊന്നും ഗൗനിച്ചില്ല. ഷൂവിന്റെ ലെയ്‌സ് കെട്ടിത്തരണമെന്നായിരുന്നു ആവശ്യം. ആദ്യം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും മകന്‍ വീണ്ടും നിര്‍ബന്ധിച്ചതോടെ, കാഴ്ചക്കാരോട് ക്ഷമ ചോദിച്ച് സ്മിത് മകനെ ഷൂ ധരിക്കാന്‍ സഹായിച്ചു. 'ഇത് എന്നും പിതാവിന്റെ ജോലിയാണ്' സ്മിത് പറഞ്ഞു. ദക്ഷിണാഫ്രികയുടെ പുരുഷ, വനിതാ ടീമുകളുടെ പുതിയ പര്യടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രികെറ്റ് ദക്ഷിണാഫ്രികയുടെ ഡയറക്ടര്‍ എന്ന നിലയില്‍ ഗ്രെയിം സ്മിത് ഓണ്‍ലൈനില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
എന്തായാലും വാര്‍ത്താ സമ്മേളനത്തിനിടെ ഷൂ ധരിക്കാന്‍ സഹായം തേടിയെത്തിയപ്പോള്‍ മകനെയും പരിഗണിച്ച സ്മിതിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് ആരാധകര്‍.
Keywords: News, World, Sports, Player, Cricket, Video, Entertainment, Press meet, ‘Dad duty, always’: Graeme Smith’s son interrupts virtual press conference, gets shoelaces tiedGraeme Smith’s son crashing a press conference so he can get his shoelaces tied is absolutely adorable ❤️ pic.twitter.com/OorqWXm9Pz
— Wisden (@WisdenCricket) January 22, 2021
Powered by Info News For You

Comments
Post a Comment