വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
വയനാട്: (www.kvartha.com 16.01.2021) വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ മൂപ്പന്‍കുന്ന് സ്വദേശി പാര്‍വതി പരശുരാമന്‍ (50) ആണ് മരിച്ചത്. തോട്ടം തൊഴിലാളിയായ പാര്‍വതി ദിവസങ്ങള്‍ക്ക് മുമ്പ് ചെമ്പ്ര എസ്റ്റേറ്റില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു.
മടങ്ങി വരുന്ന വഴിയില്‍ കൂട്ടമുണ്ടക്ക് സമീപം വച്ച് പാര്‍വതിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
Keywords: Wayanad, News, Kerala, Wild Elephants, attack, Death, Injured, hospital, Treatment, Wild elephant attack in Wayanad; The woman, who being treated for injuries, died
Powered by Info News For You

Comments
Post a Comment