ഫ്‌ളോറിഡയില്‍ വിമാനം തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

പിറവം: (www.kvartha.com 18.01.2021) ഫ്‌ളോറിഡയില്‍ ഉല്ലാസ യാത്രക്കിടയില്‍ ചെറുവിമാനം തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഫിസിയോ തെറപ്പിസ്റ്റ് പാമ്പാക്കുട പിറമാടം മേപ്പുറത്ത് (കിഴക്കേടത്ത്) ജോസഫ് ഐസക് (42) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 17ന് മക്കളായ ജോസ്ലിനും ജയ്‌സണും ഇവരുടെ അയല്‍വാസിയായ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയില്‍ ഉള്ള വിമാനത്തില്‍ ഒപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

നാലുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ചെറുവിമാനം പൊലീസ് ഉദ്യോഗസ്ഥാനായിരുന്നു നിയന്ത്രിച്ചതെന്നാണ് വിവരം. വീടിനു സമീപത്തുള്ള മൈതാനത്തു നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. നിയന്ത്രണം വിട്ടു താഴെ വീണ വിമാനത്തിനു തീ പിടിച്ചതോടെ ജോസഫിനും മക്കള്‍ക്കും സാരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനി വൈകിട്ടാണു ജോസഫ് മരണമടഞ്ഞത്. 

Piravam, News, Kerala, Death, Injured, Treatment, hospital, Accident, Malayali who was undergoing treatment died after plane crashed in Florida

മക്കള്‍ കഴിഞ്ഞ ദിവസം വീട്ടിലേക്കു മടങ്ങിയിരുന്നു. 2006 മുതല്‍ ജോസഫ് കുടുംബ സമേതം ഫ്‌ളോറിഡയിലാണ് താമസം. റിട്ട. ബിഡിഒ ഐസക്കിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: വടകര മഴുവഞ്ചേരിപറമ്പത്ത് സ്റ്റെല്ല (ഫ്‌ളോറിഡയില്‍ നഴ്‌സ്). ഏക സഹോദരന്‍ ഏബ്രഹാമും കുടുംബസമേതം ന്യൂയോര്‍ക്കില്‍ ആണ്. 

Keywords: Piravam, News, Kerala, Death, Injured, Treatment, hospital, Accident, Malayali who was undergoing treatment died after plane crashed in Florida


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?