അരമന ആശുപത്രിയില്‍ ആസ്റ്റര്‍ മിംസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു


കാസര്‍കോട് (www.evisionnews.co): ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരുടെ സേവനം ഇനി കാസര്‍കോടും ലഭ്യമാകും. ആസ്റ്റര്‍ മിംസ് മാനേജ്‌മെന്റ് കാസര്‍കോ ടുള്ള അരമന ഹോസ്പിറ്റലുമായി സഹകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളിലെ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോകടര്‍മാരുടെ സേവനവും ഡോകടര്‍മാരുമായി വീഡിയോ കണ്‍സല്‍ടേഷനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. അരമന ഹോസ്പിറ്റലില്‍ ഒരുക്കിയ ആസ്റ്റര്‍ മിംസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് നിര്‍വഹിച്ചു.

കാസര്‍കോട് പഞ്ചായത്ത് പ്രസിഡന്റ്് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍ സ്വാഗതം പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് ഹക്കീം കുന്നില്‍, ബിജെപി ജില്ലാ പ്രസിഡന്റ്് ശ്രീകാന്ത്. കെ, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഡെപ്യൂട്ടി സിഎംഎസ് ഡോ. രാജേഷ് കുമാര്‍ ജെഎസ്, അരമന ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. സക്കറിയ, അരമന ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ മന്‍സൂര്‍ സംസാരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?