കര്‍ണാടകയിലെ ശിവമോഗയില്‍ സ്ഫോടനം എട്ടു തൊഴിലാളികള്‍ മരിച്ചു
ബംഗളൂരൂ (www.evisionnews.co): കര്‍ണാടകയിലെ ശിവമോഗയില്‍ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. സമീപത്തെ ക്വാറിയിലേക്കുള്ള ഡൈനാമിറ്റും ജെലാറ്റിനുമായി പോയ ലോറി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ എല്ലാം ബീഹാര്‍ സ്വദേശികളാണ്. ശിവമോഗയിലെ സമീപ പ്രദേശങ്ങളിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
Powered by Info News For You

Comments
Post a Comment