കൗണ്ടറുകള്‍ തേടി നടന്ന് ക്യൂ നിന്ന് മടുക്കേണ്ട, പണം ഇനി വീട്ടുമുറ്റത്തുനിന്ന് പിന്‍വലിക്കാം..! മൊബൈല്‍ എടിഎം സേവനവുമായി കേരള ബാങ്ക്


കോഴിക്കോട്: (https://ift.tt/2X6QhMn) ഇനി എടിഎം കൗണ്ടറുകള്‍ തേടി നടന്ന് ക്യൂ നിന്ന് മടുക്കേണ്ട. എടിഎം പണം പിന്‍വലിക്കലടക്കമുള്ള സൗകര്യങ്ങളുമായി കേരള ബാങ്ക് പുതിയ മൊബൈല്‍ എടിഎം സേവനം സംസ്ഥാനത്ത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നബാര്‍ഡിന്റെ സഹായത്തോടെ വാഹനങ്ങള്‍ വാങ്ങിക്കഴിഞ്ഞു. റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടിയാലുടന്‍ സേവനമാരംഭിക്കാനാണ് ലക്ഷ്യം.

ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ചാകും മൊബൈല്‍ എടിഎമ്മുകളുടെ സഞ്ചാരം. കേരള ബാങ്കിന്റെ ഏതെങ്കിലുമൊരു ശാഖയുമായി ബന്ധിപ്പിച്ചാകും പ്രവര്‍ത്തനം. ഓരോ മേഖലയിലും എല്ലാ ദിവസവും നിശ്ചിതസമയം എടിഎം വാഹനമെത്തും. റൂട് മുന്‍കൂട്ടി അറിയിക്കുന്നതിനാല്‍ ആളുകള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ എളുപ്പമാകും. രണ്ടാംഘട്ടത്തില്‍ അകൗണ്ട് തുറക്കാനുള്‍പ്പെടെ സൗകര്യവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏത് ബാങ്കിന്റെ എടിഎം കാര്‍ഡുപയോഗിച്ചും പണം പിന്‍വലിക്കാനാകും.

News, Kerala, State, Kozhikode, Bank, Finance, Technology, ATM, ATM card, Kerala Bank launches mobile ATM service


മൊബൈല്‍ ബാങ്കിങ് സജ്ജീകരിക്കാന്‍ പത്ത് വാഹനങ്ങളാണ് നബാര്‍ഡിന്റെ സഹായത്തോടെ വാങ്ങിയത്. വരും വര്‍ഷങ്ങളിലും കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാനും എടിഎം സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുമാണ് ശ്രമം.

നിലവില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളില്‍ കേരള ബാങ്കിന്റെ മൊബൈല്‍ എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Keywords: News, Kerala, State, Kozhikode, Bank, Finance, Technology, ATM, ATM card, Kerala Bank launches mobile ATM service

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?