വിവാഹനിശ്ചയ ദിനത്തില്‍ ബൈക് അപകടത്തില്‍ യുവാവ് മരിച്ചു

പോത്തന്‍കോട് (തിരുവനന്തപുരം): (www.kvartha.com 20.01.2021) വിവാഹനിശ്ചയ ദിനത്തിലുണ്ടായ ബൈക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് പിറ്റേന്നു പുലര്‍ച്ചെ മരിച്ചു. കരിച്ചാറ അപ്പോളോ കോളനിയില്‍ കുന്നുംപുറത്തു വീട്ടില്‍ ബിനുവിന്റെ മകന്‍ വിജില്‍ (23) ആണ് മരിച്ചത്.Young man died in a bike accident on his engagement day, Thiruvananthapuram, News, Local News, Accidental Death, Injured, Hospital, Treatment, Kerala, Obituary

അമിതവേഗത്തിലെത്തിയ കാര്‍, ബൈക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാട്ടായിക്കോണത്തിനു സമീപം നരിക്കലില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിജില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയാണു മരിച്ചത്. ബന്ധു അനില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെ പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നടന്ന നിശ്ചയ ചടങ്ങു കഴിഞ്ഞു മടങ്ങിയെത്തിയ അനിലിനെ വീട്ടിലെത്തിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അമ്മ: രമ. സഹോദരങ്ങള്‍: വിജിത്ത്, വിപിന്‍. പോത്തന്‍കോട് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.

Keywords: Young man died in a bike accident on his engagement day, Thiruvananthapuram, News, Local News, Accidental Death, Injured, Hospital, Treatment, Kerala, Obituary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?