ആലപ്പുഴയില്‍ രണ്ടിടങ്ങളില്‍ പൊലീസുകാരെ അക്രമിച്ചതായി പരാതി
ആലപ്പുഴ: (www.kvartha.com 05.01.2021) ആലപ്പുഴയില്‍ രണ്ടിടങ്ങളില്‍ പൊലീസുകാരെ അക്രമിച്ചതായി പരാതി. സൗത്ത് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സജീഷിനും കുത്തിയതോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ വിജീഷിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സഹോദരന്മാര്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് വിജീഷിന് കുത്തേറ്റത്.
വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സജീഷിന് നേരേ ആക്രമണമുണ്ടായത്. പ്രതിയായ ലിനോജ് സജീഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചികിത്സയിലാണ്. ലിനോജിനെ സൗത്ത് സി ഐയുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് പിടികൂടി. മറ്റൊരു പ്രതി കപില്‍ ഷാജിക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Keywords: Alappuzha, News, Kerala, Injured, Complaint, Police, Crime, hospital, Attacks on policemen at two places in Alappuzha; Two officers were injured
Powered by Info News For You

Comments
Post a Comment