നീല ജീന്‍സും ടോപും, ഒപ്പം ലോംഗ് സ്ലീവ് ഷീത് ഉടുപ്പും ധരിച്ചുകൊണ്ട് 'ഒരു മുത്തശ്ശി ഗദ' യിലെ താരം; മോഡേണ്‍ വസ്ത്രത്തില്‍ കിടിലന്‍ മേകോവറില്‍ തിളങ്ങി രാജിനി ചാണ്ടി, ചിത്രങ്ങള്‍
കൊച്ചി: (https://ift.tt/3q0DcjY) നീല ജീന്‍സും ടോപും, ഒപ്പം ലോംഗ് സ്ലീവ് ഷീത് ഉടുപ്പും ധരിച്ചുകൊണ്ട് 'ഒരു മുത്തശ്ശി ഗദ' യിലെ മുത്തശ്ശി രാജിനി ചാണ്ടി. പ്രേക്ഷകര്‍ക്ക് ഇടയില്‍ ചുറുചുറുക്കോടെ ഓടി നടക്കുന്ന സുപരിചിത. ഇപ്പോഴിതാ രാജിനി ചാണ്ടിയുടെ പുത്തന്‍ ഫോടോഷൂട്ടാണ് വൈറലാകുന്നത്.
ആതിര ജോയ് എന്ന ഫോടോഗ്രാഫറാണ് രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുകിന് പിന്നില്‍. മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമറില്‍ പോലും വിട്ടുകൊടുക്കാന്‍ മനോഭാവമില്ലാതെയാണ് ഈ സ്‌റ്റൈലന്‍ മുത്തശ്ശിയുടെ വരവ്.
നീല ജീന്‍സും ടോപും, ഒപ്പം ലോംഗ് സ്ലീവ് ഷീത് ഉടുപ്പും ധരിച്ചുകൊണ്ടാണ് നടി ഫോടോകളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും ആതിര ജോയ് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ രാജിനി ചാണ്ടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി താനൊരു യൂടൂബ് ചാനല്‍ തുടങ്ങിയ വിവരവും രാജിനി അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ബിഗ് ബോസില്‍ ഏറ്റവും പ്രായം കൂടിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി.
Keywords: News, Kerala, Kochi, Cinema, Actress, Entertainment, Photo, Social Media, Movie star Rajini Chandy in modern attire, Photos
Powered by Info News For You




Comments
Post a Comment