കുവൈത്തില്‍ ഒരു വയസ് പ്രായമുള്ള കുഞ്ഞ് ബാത്ടബില്‍ മുങ്ങി മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
കുവൈത്ത് സിറ്റി: (https://ift.tt/367pMeN) ഒരു വയസ് പ്രായമുള്ള കുഞ്ഞ് ബാത്ടബില്‍ മുങ്ങി മരിച്ചു. ഒരു വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞാണ് വീട്ടിലെ ബാത്ടബില്‍ മുങ്ങി മരിച്ചത്. കുവൈത്തിലെ അല്‍ അദാനിലെ വീട്ടിലാണ് സ്വദേശി പെണ്‍കുഞ്ഞ് മുങ്ങിമരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കുഞ്ഞിനെ കാണാതായതോടെ മാതാവ് വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് ബാത്ടബില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തില്‍ ശുചിമുറിയിലെ ബാത്ടബില്‍ വീണെന്നാണ് പ്രാഥമിക അനുമാനം.
Powered by Info News For You

Comments
Post a Comment