ഇന്ധനവില വീണ്ടും ഉയര്‍ന്നു; സര്‍വകാല റെകോര്‍ഡും കടന്ന് കുതിക്കുന്നു

തിരുവനന്തപുരം: (www.kasargodvartha.com 27.01.2021) ബുധനാഴ്ച വീണ്ടും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നതോടെ സംസ്ഥാനത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലെത്തി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ബുധനാഴ്ച കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 86 രൂപ 57 പൈസയായി ഉയര്‍ന്നു. ഡീസലിന് 80 രൂപ 77 പൈസയുമായി. 


തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.58 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോള്‍ വില ലിറ്ററിന് 2.34 രൂപയും ഡീസല്‍ 2.36 രൂപയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് ഇന്ത്യയേയും സ്വാധീനിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Thiruvananthapuram, news, Kerala, Top-Headlines, Business, Petrol, Price, Fuel prices rise again; Breaking the all-time record

Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, Petrol, Price, Fuel prices rise again; Breaking the all-time record


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?