പ്രമുഖ പ്രവാസി മലയാളി ബാങ്കര്‍ കെ പി കോശി അബൂദബിയില്‍ അന്തരിച്ചു


കുവൈത്ത് സിറ്റി: (https://ift.tt/3s7cBUn) കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ ജോലി ചെയ്തിരുന്ന കോഴഞ്ചേരി പുന്നക്കാട് മലയില്‍ കൊറ്റന്‍കുളത്ത് കെ പി കോശി(73) അബൂദബിയില്‍ അന്തരിച്ചു. ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലായിരുന്നു അന്തരിച്ചത്. ബാലജനസഖ്യത്തിലൂടെ ആര്‍ജിച്ച സംഘാടക പാടവം കുവൈത്തില്‍ ക്രൈസ്തവ ആത്മീയ കൂട്ടായ്മാ രംഗത്ത് ഫലപ്രദമായി വിനിയോഗിച്ച വ്യക്തിയാണ് കെ പി കോശി.

2009ല്‍ കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും ഡപ്യൂടി ജനറല്‍ മാനേജറായി വിരമിച്ച കെ പി കോശി അത്രയും ഉന്നത സ്ഥാനത്ത് എത്തിയ ആദ്യ മലയാളിയാണ്. കുവൈത്ത് നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള 30 സഭകളെ പ്രതിനിധീകരിക്കുന്ന കുവൈത്ത് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍(കെടിഎംസിസി) പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

News, World, Gulf, Kuwait, Bank, Banking, Job, Death, Hospital, Prominent expatriate Malayalee banker KP Koshy has passed away


കോഴഞ്ചേരിയിലെ പുന്നയ്ക്കാട് മലയില്‍ കൊറ്റന്‍കുളത്ത് ഫിലിപ്പ് ജോര്‍ജ്-ഏലിയാമ്മ ദമ്പതികളുടെ മകനായ കെ പി കോശി 1970 ഡിസംബര്‍ 31 നാണ് ജോലി തേടി കുവൈത്തിലെത്തിയത്. 2018ലാണ് യുഎഇയിലുള്ള മകന്റെയൊപ്പം കോശി അബൂദബിയിലേക്ക് താമസം മാറുന്നത്. കോട്ടയം കണ്ടപ്പള്ളില്‍ പരേതയായ സിസിലിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍: ആഷിഷ് ഐപ്പ് കോശി, ആഷി ഫിലിപ്പ് കോശി.


Keywords: News, World, Gulf, Kuwait, Bank, Banking, Job, Death, Hospital, Prominent expatriate Malayalee banker KP Koshy has passed away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?