എസ്‌കെഎസ്എസ്എഫ് മനുഷ്യജാലിക നാളെ ചീമേനിയില്‍: ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും


കാസര്‍കോട് (www.evisionnews.co): രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എസ് ജില്ലാ കമ്മിറ്റി നടത്തുന്ന മനുഷ്യജാലിക നാളെ വൈകിട്ട് നാലുമണിക്ക് ചീമേനിയില്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ പികെ അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് മൂന്നുമണിക്ക് വിഖായയുടെ നേതൃത്വത്തില്‍ റാലി നടക്കും. പൊതുപരിപാടി എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. 

എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷനാകും. വികെ മുശ്താഖ് ദാരിമി സ്വാഗതം പറയും. ഷൗക്കത്തലി വെള്ളമുണ്ട പ്രമേയ പ്രഭാഷണം നടത്തും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മഹ്മൂദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. എം.എല്‍.എമാരായ എം രാജഗോപാല്‍, എന്‍.എ നെല്ലിക്കുന്ന് സംസാരിക്കും, സയ്യിദ് സഫിയുല്ലാഹ് തങ്ങള്‍, പഞ്ചായത്ത് പ്രസിഡണ്ട് വത്സന്‍, കരിമ്പില്‍ കൃഷ്ണന്‍, വി.കെ.പി ഹമീദലി, ഇസ്മായില്‍ അസ്ഹരി, യൂനുസ് ഫൈസി കാക്കടവ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?