പിഞ്ചുമക്കളെ ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് മുങ്ങിയ കുറ്റിക്കോല്‍ സ്വദേശിനിയും കാമുകനും അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): പിഞ്ചുമക്കളെ ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് മുങ്ങിയ കുറ്റിക്കോല്‍ സ്വദേശിനിയും കാമുകനും അറസ്റ്റില്‍. കുറ്റിക്കോല്‍ നെല്ലിത്താവിലെ രേഷ്മ (30), കാമുകന്‍ വട്ടപ്പാറയിലെ ഉണ്ണികൃഷ്ണന്‍ (35) എന്നിവരെയാണ് ബേഡകം സിഐ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് രേഷ്മ ഏഴു വയസും ഒന്നരവയസും പ്രായമുള്ള മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് ഡ്രൈവറായ ഉണ്ണികൃഷ്ണനോടൊപ്പം ഒളിച്ചോടിയത്. ഇതുസംബന്ധിച്ച് ഭര്‍ത്താവിന്റെ പരാതിയില്‍ ബേഡകം പോലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാടിനടുത്ത ക്ഷേത്രത്തില്‍ വിവാഹിതരായ ഇരുവരും കര്‍ണാടകയിലെ ബണ്ട്വാളിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി ലോഡ്ജില്‍നിന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ബേഡകത്ത് കൊണ്ടുവരികയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിയുടെ പേരിലും പ്രേരണ നല്‍കിയ കുറ്റത്തിന് കാമുകന്റെ പേരിലും കേസെടുത്തു. ബേഡകം എസ്.ഐ ഗംഗാധരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശശിധരന്‍ രാവണേശ്വരം, രമ്യ ബേത്തൂര്‍പാറ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?