സൗദി അറേബ്യ ഏര്‍പെടുത്തിയ താല്‍ക്കാലിക യാത്രാ വിലക്ക് പിന്‍വലിച്ചു; ഞായറാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും

റിയാദ്: (www.kvartha.com 03.01.2021) ബ്രിട്ടനില്‍  ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പെടുത്തിയ താല്‍ക്കാലിക യാത്രാ വിലക്ക് പിന്‍വലിച്ചു. വിലക്ക് പിന്‍വലിച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. സൗദി സമയം പതിനൊന്നുമണിമുതലാണ് യാത്രാ വിലക്ക് നീക്കുന്നത്. 

ഡിസംബര്‍ 20 മുതല്‍ ആണ് സൗദിയിലേക്കുള്ള പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സൗദി അടച്ചിരുന്നു. വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പെടുത്തിയതിനെ തുടര്‍ന്ന് സൗദിയിലെത്താനായി യുഎഇയില്‍ എത്തിയവര്‍ അവിടെ കുടുങ്ങിയിരുന്നു. ഇവര്‍ക്ക് ഇനി സൗദിയിലേക്ക് പോകാനാകും.
New Covid variant: Saudi Arabia ends entry ban, to reopen borders today with some virus restrictions, Riyadh, News, Saudi Arabia, Flight, UAE, Passengers, Gulf, World

എന്നാല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് പൂര്‍ണമായും ഇനിയും പിന്‍വലിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കഴിയില്ല. യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകൂ. 

Keywords: New Covid variant: Saudi Arabia ends entry ban, to reopen borders today with some virus restrictions, Riyadh, News, Saudi Arabia, Flight, UAE, Passengers, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?