അജ്ഞാതന്റെ ക്രൂരത; ആറു മാസം പ്രായമായ വളര്‍ത്തുപൂച്ചയുടെ കൈ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടിമാറ്റി
പെരുവ: (https://ift.tt/3s0IYnu) വളര്‍ത്തുപൂച്ചയോട് അജ്ഞാതന്റെ ക്രൂരത. ആറു മാസം പ്രായമായ വളര്‍ത്തുപൂച്ചയുടെ കൈ വെട്ടിമാറ്റി. മുളക്കുളം മോളത്തേക്കുടി മണികണ്ഠന്റെ വീട്ടില്‍ വളര്‍ത്തുന്ന അലാനി പൂച്ചയുടെ വലത്തെ കൈ ആരോ മൂര്‍ച്ചയുള്ള ആയുധം കൊണ്ടു വെട്ടിമാറ്റുകയായിരുന്നു. കൈയറ്റ പൂച്ചയെ ചോരവാര്‍ന്ന് അവശ നിലയില്‍ വീട്ടുമുറ്റത്ത് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണു കൈയറ്റ പൂച്ചയെ വീട്ടുമുറ്റത്തു കണ്ടത്. മണികണ്ഠനും ഭാര്യ ബിന്ദുവും ചേര്‍ന്നു പൂച്ചയെ മൃഗാശുപത്രിയില്‍ എത്തിച്ചു. മുറിവില്‍ മരുന്നു വച്ചു കെട്ടിയെങ്കിലും വേദനയില്‍ പൂച്ച ഇതു കടിച്ചു പറിച്ചുകളഞ്ഞു. പൂച്ചയോട് ആരാണ് ഈ ക്രൂരത ചെയ്തതെന്ന് അറിയില്ലെന്നു ബിന്ദു പറഞ്ഞു.
Powered by Info News For You

Comments
Post a Comment