ഡെല്‍ഹിയില്‍ മാത്രമല്ല, രാജ്യത്താകെ കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 02.01.2021) ഡെല്‍ഹിയില്‍ മാത്രമായിരിക്കില്ല, രാജ്യത്താകെ കോവിഡ് 19നെ പ്രതിരോധിക്കുന്ന വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഡെല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ശനിയാഴ്ച നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന വാക്‌സിന്‍ ഡ്രൈ റണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ളതാണ്. വാക്‌സിന്‍ കൊടുക്കുന്ന കാര്യം ഒഴിച്ചാല്‍ ബാക്കി എല്ലാ കാര്യവും കൃത്യമായ രീതിയിലാണു ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡെല്‍ഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റണ്‍ നടപടികള്‍ പരിശോധിച്ചത്.

Health Minister Harsh Vardhan Says COVID-19 Vaccine To Be Free Across India | Watch, New Delhi, News, Health, Health and Fitness, Health Minister, Media, Politics, Trending, National

അതേസമയം, അവസാന 24 മണിക്കൂറില്‍ രാജ്യത്ത് 19,078 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22,926 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 224 മരണങ്ങളുണ്ടായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1,03,05,788 ആയി. 2,50,183 പേര്‍ ചികിത്സയിലാണ്. 99,06,387 േപര്‍ ഇതുവരെ രോഗമുക്തി നേടി. മരണ സംഖ്യ 1,49,218.

Keywords: Health Minister Harsh Vardhan Says COVID-19 Vaccine To Be Free Across India | Watch, New Delhi, News, Health, Health and Fitness, Health Minister, Media, Politics, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?