ഇന്തൊനേഷ്യ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങളും രണ്ട് മൃതദേഹങ്ങളും ലഭിച്ചെന്ന് അധികൃതര്‍
ജക്കാര്‍ത്ത: (https://ift.tt/35qyQuy) ഇന്തൊനേഷ്യ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങളും രണ്ട് മൃതദേഹങ്ങളും ലഭിച്ചെന്ന് അധികൃതര്‍. രാവിലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.വിമാനം തകര്‍ന്നുവീണതായി ഇന്തൊനേഷ്യന്‍ ഗതാഗത മന്ത്രി ബുദി കാരിയ സുമദി സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് 56 യാത്രക്കാരും ഒഫീഷ്യലുമടങ്ങുന്ന 62 പേരെ വിജയ എയര്‍ ഫ്ലൈറ്റ് മുകളില്‍ നിന്ന് കാണാതാകുന്നത്. സുകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 2.36ന് ടേക് ഓഫ് ചെയ്ത വിമാനം കാണാതാകുകയായിരുന്നു. ടേക് ഓഫിന് നാല് മിനിറ്റിന് ശേഷം വിമാനവുമായി ആശയവിനിമയം സാധ്യമായിരുന്നില്ല.
Powered by Info News For You

Comments
Post a Comment