തോട് കയ്യേറിയതായി പരാതി ഒഴിപ്പിക്കാന്‍ തഹസില്‍ദാര്‍ പഞ്ചായത്ത് സെക്രടറിയോട് ആവശ്യപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 30.01.2021) എരിയാല്‍ പാലത്തിന് സമീപം തോട് കയ്യേറിയത് ഒഴിപ്പിക്കാന്‍ തഹസില്‍ദാര്‍ പഞ്ചായത്ത് സെക്രടറിയോട് ആവശ്യപ്പെട്ടു.

കുഡ്‌ലു വില്ലേജ് പരിധിയിലെ എരിയാല്‍ പാലത്തിന് സമീപമുള്ള റി. സര്‍വെ നമ്പര്‍, 40/14ല്‍ പെട്ട സ്ഥലത്തെ തോട് പുറമ്പോക്ക് പഞ്ചായത്തിന്റെ അധീനതയില്‍പെട്ടതാണെന്നും ഇവിടെ സ്ഥലം കയ്യേറിയത് ബോധ്യപ്പെട്ടതിനാല്‍ ഒഴിപ്പിക്കണമെന്നുമാണ് പഞ്ചായത്ത് സെക്രടറിയോട് തഹസില്‍ദാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Tehsildar asked the panchayat secretary to clear the complaint that the ditch had been encroached upon

ഇവിടെ തോടും തണ്ണീര്‍തടവും നികത്തി അനധികൃത കയ്യേറ്റം നടത്തിയതായി ആരോപിച്ച് എന്‍ വൈ എല്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമിറ്റിയാണ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയത്.

പഞ്ചായത്ത് ഫന്‍ഡ് ദുരുപയോഗം നടത്തിയതായും തോടും തണ്ണീര്‍ത്തടവും നികത്തിയതായും കാണിച്ച് വിജിലന്‍സിനും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു.

നിയമലംഘനങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്നോട്ട് പോകുമെന്ന് എന്‍ വൈ എല്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്വാദിഖ് കടപ്പുറവും ജനറല്‍ സെക്രടറി നൗശാദ് ബെളളീറും വ്യക്തമാക്കി.
Keywords: Kasaragod, Kerala, News, Panchayath, Secretary, Complaint, Mogral puthur, Eriyal, Tehsildar asked the panchayat secretary to clear the complaint that the ditch had been encroached upon




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?