ഫാസിസ്റ്റ്- മാര്‍ക്കിസ്റ്റ് കൂട്ടായ്മക്കെതിരെ യുവസമൂഹം നിലപാടിന്റെ രാഷ്ട്രീയം മുറുകെ പിടിക്കണം: ടിഡി കബീര്‍
കാസര്‍കോട് (www.evisionnews.co): നരേന്ദ്ര മോദി രാജ്യത്തും പിണറായി വിജയന്‍ കേരളത്തിലും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഭിന്നിപ്പിച്ച് ഭരിക്കുന്ന ബ്രിട്ടീഷ് തന്ത്രം നടപ്പിലാക്കുന്നത് അപകടമായ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇതിനെതിരെ യുവാക്കള്‍ ധാര്‍മികതയുടെയും നിലപാടിന്റെയും രഷ്ട്രീയം മുറുകെപിടിക്കണമെന്ന് മുസ്ലിം യൂത്ത്് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ അഭിപ്രായപെട്ടു.
അസ്തിത്വം വിണ്ടെടുക്കാന്‍ യുവതയുടെ പേരാട്ടം എന്ന പ്രമേയത്തില്‍ ചെമ്മനാട് പഞ്ചായത്ത് യൂത്ത്‌ലീഗ് ശാഖാതലങ്ങളില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചെമ്മനാട് ശാഖയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെമ്മനാട് പഞ്ചായത്തിലെ വിവിധ ശാഖകളിലും ഈ മാസം 30 വരെ ക്യാമ്പയിന്‍ നീണ്ടുനില്‍ക്കും. ഒന്നാം വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് ശാഖ ജനറല്‍ സെക്രട്ടറി അമീര്‍ പാലോത്തിന് ഉപഹാരം നല്‍കി.
ചടങ്ങില്‍ ശാഖ പ്രസിഡന്റ് ഷംസു ചിറാകല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര പ്രമേയ പ്രഭാഷണം നടത്തി. ഉദുമ മണ്ഡലം പ്രസിഡന്റ് ആസിഫ് മാളിക, ചെമ്മനാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശരീഫ് കെ എച്, ജനറല്‍ സെക്രട്ടറി നഷാത് പരവനടുക്കം, ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സാജു ചെമ്മനാട്, ഷെഫീക്ക് കൂനിരത്ത്, തദ്ബീര്‍ എന്നിവര്‍ സംസാരിച്ചു. തന്‍സി ചെമ്മനാട് സ്വാഗതം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി സുല്‍വാന്‍ നന്ദി പറഞ്ഞു.
Powered by Info News For You

Comments
Post a Comment