അഞ്ചലില്‍ മദ്യപാനത്തിനിടെ തര്‍ക്കം; കയ്യാങ്കളിക്കിടെ പിതാവ് മരിച്ചു, മകന്‍ അറസ്റ്റില്‍
കൊല്ലം: (www.kvartha.com 11.01.2021) അഞ്ചലില്‍ മദ്യപാനത്തിനിടെ അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കയ്യാങ്കളിക്കിടെ പിതാവ് മരിച്ചു. കരുകോണ്‍ സ്വദേശി രാജപ്പന്‍ (55) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സജീഷി(25)നെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഇരുവരും ചേര്‍ന്നു മദ്യപിക്കുന്നതിനിടെ 11 മണിയോടെയാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൈയ്യാങ്കളിക്കിടെ സജീഷ് രാജപ്പനെ തള്ളിയെന്നും ഇയാള്‍ പിന്നോട്ട് വീണെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് രാജപ്പന്‍ രാത്രി മുഴുവന്‍ വീണിടത്തു തന്നെയാണ് കിടന്നത്. രാവിലെയായിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ ഭാര്യ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണു മരിച്ചതായി തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂവെന്നു പൊലീസ് വ്യക്തമാക്കി.
Keywords: Kollam, News, Kerala, Arrest, Arrested, Crime, Police, Dispute while drinking in Anchal; Man died, One arrested
Powered by Info News For You

Comments
Post a Comment