ഇനി മുതല്‍ 'കമലം': ഡ്രാഗണ്‍ ഫ്രൂടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍കാര്‍
ഗാന്ധിനഗര്‍: (www.kvartha.com 20.01.2021) ഡ്രാഗണ്‍ ഫ്രൂടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഡ്രാഗണ്‍ ഫ്രൂടിന്റെ പേര് മാറ്റി 'കമലം' എന്ന് നല്‍കാന്‍ തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട പാറ്റന്റിന് അപേക്ഷിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ 'ഡ്രാഗണ്‍ ഫ്രൂട്ട്' എന്ന പേര് യോജിച്ചതല്ലെന്നും അത് കൊണ്ടാണ് 'കമലം' എന്ന് പേര് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇനി മുതല്‍ ഡ്രാഗണ്‍ ഫ്രൂട്ടിനെ 'കമലം' എന്ന് മാത്രമാകും വിളിക്കുകയെന്നും രൂപാണി പറഞ്ഞു. 'കമലം' എന്ന പുതിയ സംസ്‌കൃത പേര് താമരയുടെ രൂപമായതിനാല്‍ തന്നെ യോജിച്ചതാണെന്നും കമലം എന്ന് തീരുമാനിക്കുകയാണെന്നും വിജയ് രൂപാണി പറഞ്ഞു. പേര് മാറ്റത്തിന് രാഷ്ട്രീയ അര്‍ത്ഥങ്ങള്‍ നല്‍കേണ്ടെന്ന് വിജയ് രൂപാണി മാധ്യമങ്ങളോട് വ്യക്തമാക്കി.
Keywords: News, National, Government, Name, Press meet, Chief Minister, Dragon Fruit renamed as Kamalam in Gujarat
Powered by Info News For You

Comments
Post a Comment