സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു
റിയാദ്: (https://ift.tt/3q0DcjY) സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. തിരുവനന്തപുരം കുളപ്പട സ്വദേശി കാര്‍ത്തി കൃഷ്ണയില്‍ സന്തോഷ് കുമാര്‍ (46) ആണ് മരിച്ചത്. ദിവസങ്ങളായി ചികിത്സയിലായിരുന്നു. 18 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ സന്തോഷ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
രണ്ടാഴ്ച മുമ്പ് കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കലശലായ കരള്‍ രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രോഗം കലശലായി ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.
നവയുഗം സാംസ്‌കാരികവേദി അല്‍അഹ്‌സ മേഖലയിലെ കൊളാബിയ യൂനിറ്റ് പ്രസിഡന്റായിരുന്നു. അല്‍അഹ്‌സയിലെ കോളാബിയയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: കവിത. സ്‌കൂള്‍ വിദ്യാര്‍ഥികളായ ഒരു മകനും മകളും ഉണ്ട്. നവയുഗം അല്‍അഹ്‌സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നു.
Powered by Info News For You

Comments
Post a Comment